ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിലും വെള്ളിയിലും കുറവുണ്ടായെന്ന വിവരത്തെത്തുടർന്നു തിരുവിതാംകൂർ ദേവസ്വം ബോർ‍‍ഡ് പ്രസിഡന്റിനോടു വിശദീകരണം ചോദിച്ചെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണവും വെള്ളിയും ആറന്മുളയിലുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന്റെ രേഖകള്‍ ദേവസ്വം ഓഡിറ്റ് വിഭാഗത്തിന് ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഇവ സ്ട്രോങ് റൂമിലേക്ക് എത്തിച്ചിട്ടുണ്ടോയെന്നറിയാന്‍ ദേവസ്വം ഓഡിറ്റ് വിഭാഗം തിങ്കളാഴ്ച ഉച്ചയ്ക്കു സ്ട്രോങ് റൂം മഹസ്സര്‍ പരിശോധിക്കും.

കൃത്യമായ രേഖകളില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണു ദേവസ്വം ഓഡിറ്റ് വിഭാഗത്തിന്റെ തീരുമാനം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

English Summary: Irregularities in gold offerings at Sabarimala will check says Kadakampally Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com