ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാർ വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് സമയം അറിയിച്ചത്. കഴിഞ്ഞദിവസം മോദി രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി 352 സീറ്റിന്റെ വൻ ഭൂരിപക്ഷത്തിലാണ് ഭരണത്തുടർച്ച നേടിയത്.

English Summary: PM Narendra Modi To Take Oath On Thursday At 7 pm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com