ADVERTISEMENT

ഗുജറാത്തിൽ തുടങ്ങിയ അശ്വമേധം ഇന്ദ്രപ്രസ്ഥത്തിൽ തുടർക്കഥയാകുമ്പോൾ വിസ്മയമാവുകയാണ് മോദി. രാഷ്ട്രീയത്തിലെ ഇന്ദ്രജാലക്കാരന്റെ കഥ... 

1950 

സെപ്റ്റംബർ 17. ഗുജറാത്തിലെ മെഹ്സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളിൽ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛന്റെ ഉപജീവനമാർഗം. 

Narendra Modi Childhood

1967 

വടനഗറിലെ സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസം. ‘സാധാരണ വിദ്യാർഥി, അസാധാരണ സംവാദകൻ’– മോദിയെപ്പറ്റി അധ്യാപകന്റെ വിലയിരുത്തൽ. 

1968 

യശോദ ബെന്നുമായി വീട്ടുകാർ നടത്തിയ വിവാഹത്തോടു യോജിക്കാതെ മോദി വീടുവിട്ടിറങ്ങുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് യാത്ര. സന്യാസിയാകുക ലക്ഷ്യം. വിവേകാനന്ദ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ എത്തിയെങ്കിലും പ്രവേശനം ലഭിച്ചില്ല. 

Narendra-Modi-Life

1971 

ലക്ഷ്മൺറാവു ഇമാംദാറുമായി വീണ്ടും പരിചയം പുതുക്കൽ. ആർഎസ്എസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനായി. 

Narendra-Modi-RSS

1975–77 

അടിയന്തരാവസ്ഥ മോദി ഒളിവിൽ.

1978 

ഡൽഹി സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിഎ. 5 വർഷങ്ങൾക്കു ശേഷം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ. 

Narendra Modi Youth

1987-90 

ബിജെപിയിൽ അംഗത്വമെടുക്കുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഗുജറാത്ത് ബിജെപിയുടെ ജനറൽ സെക്രട്ടറിയായി ഉയർച്ച. എൽ.കെ.അദ്വാനിയുടെ രഥയാത്രയുടെ സംഘാടനത്തിൽ പങ്കെടുക്കുന്നു. 

1995 

ബിജെപി ഗുജറാത്തിൽ അധികാരത്തിലേക്ക്. കേശുഭായ് പട്ടേൽ മുഖ്യമന്ത്രി. നരേന്ദ്രമോദി ബിജെപിയുടെ ദേശീയ സെക്രട്ടറി. 

2001 

കേശുഭായ് പട്ടേൽ സ്ഥാനമൊഴിയുന്നു. ഗുജറാത്തിൽ മോദിരാജിനു തുടക്കം. ഒക്ടോബർ 7നു മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 

Narendra Modi

2002 

ഗുജറാത്ത് കലാപം. രാജ്യാന്തരശ്രദ്ധ നേടിയ സംഭവം മോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. എങ്കിലും തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വൻവിജയം. ഗുജറാത്തിന്റെ വികസനം മുൻനിർത്തിയുള്ള പദ്ധതികൾ വികസന നായകൻ എന്ന ഇമേജ് മോദിക്കു സൃഷ്ടിക്കുന്നു. വികസനത്തിന്റെ ഗുജറാത്ത് മോഡൽ പിന്നീടുള്ള യാത്രയിൽ മോദിക്ക് ഇന്ധനമാകുന്നു. 

2005 

മോദിക്ക് യുഎസ് വീസ നിഷേധിക്കുന്നു. 

2007 

117 സീറ്റുകളോടെ മോദിസർക്കാർ തുടരുന്നു. മോദി മൂന്നാമതും മുഖ്യമന്ത്രി.

2012 

ഗുജറാത്ത് തിരഞ്ഞെടുപ്പ്. ഹോളഗ്രാമുകളും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള മോദിയുടെ പ്രചാരണരീതി സംസാരവിഷയം. ശ്വേതസഞ്ജീവ് ഭട്ടിനെ 86373 വോട്ടുകൾക്ക് മണിനഗറിൽ തോൽപിക്കുന്നു.

Narendra-modi-3

2013 

അടുത്തവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി പ്രധാനമന്ത്രി സ്ഥാനാർഥി. എൽ.കെ.അദ്വാനിയുൾപ്പെടെ മുതിർന്ന നേതാക്കൾ ഇതിനെതിരെ രംഗത്തു വന്നെങ്കിലും എല്ലാവരെയും എതിരിട്ട് മോദി മുന്നോട്ട്. 

2014 

336 സീറ്റുകളുടെ ചരിത്രവിജയം നേടി എൻഡിഎ. ഇന്ദ്രപ്രസ്ഥത്തിലേക്ക് മോദിയുടെ കടന്നുവരവ്. മേയ് 26നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ. ഭരണം കേന്ദ്രീകരിക്കാൻ ഉന്നമിട്ടുള്ള പ്രവർത്തനങ്ങൾ. പ്ലാനിങ് കമ്മിഷനെ നിർത്തലാക്കി പകരം നിതി ആയോഗ് .ഭരണത്തിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ കാലഹരണപ്പെട്ട 1200 നിയമങ്ങൾ മോദി നിർത്തലാക്കുന്നു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് തുടക്കം.

2016 

നവംബർ എട്ടിന് മോദി സർക്കാർ നോട്ടുനിരോധനം പ്രഖ്യാപിക്കുന്നു. 

Narendra-Modi-2

2019

ചരിത്ര വിജയം ആവർത്തിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലേറ്റുന്നു. മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com