ADVERTISEMENT

പത്തനംതിട്ട∙ ആറ്റിങ്ങല്‍ എം.പിയായി അടൂര്‍ പ്രകാശ് കളംവിട്ടതോടെ കോന്നി ഉപതിരഞ്ഞെടുപ്പിനു വാശിയേറും.കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ മൂന്നുമുന്നണികള്‍ക്കും ലഭിച്ച വോട്ടുവിഹിതത്തില്‍  വലിയ വ്യത്യാസമില്ല എന്നതാണ് കാരണം.  

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോന്നി നിയമസഭാമണ്ഡലത്തിലെ അഞ്ചുപഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടി. നാലുപഞ്ചായത്തുകളില്‍ ലീഡ് നേടിയത് എന്‍ഡിഎ ആണ്.എല്‍ഡിഎഫ് രണ്ടുപഞ്ചായത്തുകളിലെ ഒന്നാമതായുള്ളു.പതിനൊന്നു പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട കോന്നി മണ്ഡ‍ലത്തില്‍ ആറില്‍ യുഡിഎഫിനാണ് ഭരണം. അഞ്ചില്‍ എല്‍ഡിഎഫ് ഭരണം കയ്യാളുന്നു.

യുഡിഎഫ് ഭരിക്കുന്ന വള്ളിക്കോടും, അരുവാപ്പുലത്തും, എല്‍ഡിഎഫ് ഭരണമുള്ള കലഞ്ഞൂര്‍, മലയാലപ്പുഴ പഞ്ചായത്തുകളിലുമാണ് ബിജെപിയുടെ കടന്നുകയറ്റം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ യുഡിഎഫ് 49,667വോട്ടാണ് നേടിയത്. എല്‍ഡിഎഫ് 46,906 ഉം എന്‍ഡിഎ 46,506വോട്ടും നേടി.

അതുകൊണ്ടുതന്നെ മുന്നണികള്‍ മൂന്നും വിജയസാധ്യകാണുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടൂര്‍ പ്രകാശിന്റെ അഭിപ്രായം നിര്‍ണായകമാകും. അടൂര്‍പ്രകാശ് പ്രചാരണത്തില്‍ സജീവമായാല്‍ യുഡിഎഫ് വിജയം ഉറപ്പിക്കുന്നുണ്ട്. ജാതി, സാമുദായിക ഘടകങ്ങള്‍ക്ക് അമിത ഊന്നല്‍ നല്‍കിയില്ലെങ്കില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ഥിയാകും.

എല്‍ഡിഎഫില്‍ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.യു ജനീഷ് കുമാര്‍മാത്രമാണ് നിലവില്‍ പരിഗണനയിലുള്ളു. എന്‍ഡിഎയും മെച്ചപ്പെട്ട സ്ഥാനാര്‍ഥിയെ ആണ് തേടുന്നത്.

English Summary: Kerala to see By-election in  six assembly seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com