ADVERTISEMENT

ന്യൂഡൽഹി ∙ തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ പരിചയസമ്പന്നർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും. ബിജെപി അധ്യക്ഷൻ അമിത് ഷാ, മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊഖ്രിയാൽ എന്നിവരാണു കാബിനറ്റ് റാങ്കുള്ള പുതുമുഖ പ്രമുഖർ. കേരളത്തിൽ നിന്നുള്ള വി.മുരളീധരൻ ഉൾപ്പെടെ 20 പുതുമുഖങ്ങളാണു വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ തുടങ്ങിയവർക്ക് ഇതു രണ്ടാമൂഴമാണ്. അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, രാജ്യവർധൻ സിങ് റാത്തോഡ്, മേനക ഗാന്ധി, ഉമാ ഭാരതി, അനുപ്രിയ പട്ടേൽ, സുരേഷ് പ്രഭു തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന പ്രമുഖർ.

കാബിനറ്റ് പദവി ലഭിച്ച പുതുമുഖങ്ങൾ:

1. അമിത് ഷാ

2. ഡോ. എസ്.ജയ്ശങ്കര്‍

3. രമേശ് പൊഖ്രിയാൽ

4. അരവിന്ദ് സാവന്ത്

5. അർജുൻ മുണ്ടെ

6. പ്രഹ്ലാദ് ജോഷി

സ്വതന്ത്ര ചുമതല

7. പ്രഹ്ലാദ് സിങ് പട്ടേൽ

സഹമന്ത്രിമാർ

8. ജി. കിഷൻ റെഡ്ഢി

9. അനുരാഗ് ഠാക്കൂർ

10. സഞ്ജയ് ശാംറാവു ധോത്ര

11. ദേബോശ്രീ ചൗധരി

12. കൈലാഷ് ചൗധരി

13. പ്രതാപ് ചന്ദ്ര സാരംഗി

14. രാമേശ്വർ തെലി

15. നിത്യാനന്ദ് റായ്

16. രത്തൻലാൽ കഠാരിയ

17. വി.മുരളീധരൻ

18. രേണുക സിങ്

19. സോം പ്രകാശ്

20. സുരേഷ് ചന്നബാസപ്പ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com