ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. സഹമന്ത്രിമാരായ നിത്യാനന്ദ റായും കിഷന്‍ റെഡ്ഡിയും അമിത് ഷായ്ക്കൊപ്പം ചുമതലകളേറ്റെടുത്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസിലേയ്ക്ക് അമിത് ഷായെ സ്വീകരിച്ചു. ചുമതലയേറ്റെടുത്ത അമിത് ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ആഭ്യന്തരമന്ത്രി പദവിയിലുണ്ടായിരുന്ന രാജ്നാഥ് സിങ് പ്രതിരോധമന്ത്രിയായും ചുമതലയേറ്റു. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ച ശേഷമാണ് രാജ്നാഥ് സിങ് ഓഫിസിലെത്തിയത്. രാവിലെ അമിത് ഷായും ധനമന്ത്രി നിര്‍മല സീതാരാമനും രാജ്നാഥ് സിങ്ങിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

English summary: Amit Shah and Rajnath Singh takes charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com