ADVERTISEMENT

സിങ്കപ്പുർ∙ ദക്ഷിണ ചൈന കടലും തയ്‌വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നത്തിൽ യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ. അമേരിക്കയുമായി യുദ്ധം നടത്തിയാൽ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഭരണ പ്രദേശമായ തയ്‌വാന് യുഎസ് കൂടുതൽ പിന്തുണ നൽകുകയും തയ്‌വാൻ കടലിടുക്കിലൂടെ യുദ്ധക്കപ്പലുകൾ ഒാടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. 

ഏഷ്യ പ്രീമിയർ ഡിഫൻസ് ഉച്ചകോടി ഷാൻഗ്രി ല ഡയലോഗിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അവസാനം വരെ ചൈന പൊരുതും. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന സ്ഥലമായ തയ്‌വാനിൽ ഇടപെടൽ നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ ബലം പ്രയോഗിക്കേണ്ടി വരും. 2011ന് ശേഷം ആദ്യമായി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചൈനയുടെ പ്രതിരോധമന്ത്രിയാണ് വെയ്.

ഏഷ്യയിൽ സായുധാഭ്യാസ പ്രകടനം നടത്തുന്നതു പ്രതിരോധത്തിനു വേണ്ടി മാത്രമാണ്. ആരെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ വേണ്ടിയല്ല. ആക്രമിക്കപ്പെടാതെ ചൈന ആക്രമണത്തിനു മുതിരില്ല. ചൈനയും യുഎസും തമ്മിലുള്ള സംഘട്ടനം ഭീകരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

തയ്‌വാനുമായി സന്ധിബന്ധങ്ങളൊന്നുമില്ലെങ്കിലും ആയുധങ്ങളും ശക്തമായ പിന്തുണയും യുഎസ് നൽകുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളെ കാൽക്കീഴിൽ നിർത്തുന്ന ചൈനയുടെ പ്രവണതയെ അംഗീകരിക്കില്ലെന്ന് യുഎസ് പ്രതിരോധ ആക്ടിങ് സെക്രട്ടറി പാട്രിക് ഷനഹൻ ഷാൻഗ്രി ല സമ്മിറ്റിൽ പറഞ്ഞിരുന്നു. 

English summary: No need of American interfere in Taiwan: China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com