ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കാബിനറ്റ് റാങ്കോടുകൂടി നീട്ടി. ദേശീയ സുരക്ഷാ സ്ഥാപനങ്ങളുടേയും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടേയും നിയന്ത്രണം അജിത് ഡോവലിനായിരിക്കും. ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയായിരുന്നു അദ്ദേഹം.

2016ലെ മിന്നലാക്രമണത്തിനും 2018ലെ ബാലാക്കോട്ട് തിരിച്ചടിക്കും മേൽനോട്ടം വഹിച്ചത് ഡോവൽ ആയിരുന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെത്തുടർന്നാണ് ഡോവലിന് കാബിനറ്റ് റാങ്ക് നൽകിയത്. മോദിയുടെ വിശ്വസ്തനായ ഡോവൽ 2014ലാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായത്. 

English summary: Ajit Doval stays as NSA, gets cabinet rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com