ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മിന്നുന്ന ജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയുക്ത എംപി ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന വിഡിയോയാണ് പ്രിയങ്ക ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

രമ്യയുടെ കഷ്ടത നിറഞ്ഞ ജീവിതത്തെക്കുറിച്ചു വിവരിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. ദിവസവേതനക്കാരിയാണ് രമ്യയുടെ അമ്മയെന്നും സന്നദ്ധ സംഘടനയിൽ 600 രൂപ മാസശമ്പളത്തിന് ജോലി ചെയ്തിരുന്നുവെന്നും വിഡിയോയിൽ പറയുന്നു. 2011ൽ ടാലന്റ് സെർച്ചിലൂടെ രാഹുൽ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും സഹപ്രവർത്തകരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായത്തെ മറികടന്നാണ് സീറ്റു നൽകിയതെന്നതും സൂചിപ്പിക്കുന്നു.

കേരളത്തിൽനിന്നുള്ള ഏക വനിതാ എംപിയാണ് രമ്യ. അതിൽ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വിഡിയോയിൽ പറയുന്നു.

English Summary: AICC General Secretary Priyanka Gandhi congratulates Alathur MP Ramya Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com