ADVERTISEMENT

ഗുരുവായൂർ∙ കേരളത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻ സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജയിക്കാത്തിടത്ത് മോദി എന്തിന് നന്ദി പറയുന്നുവെന്ന് കരുതുന്നവരുണ്ടാകാം. എല്ലാവരെയും പരിഗണിക്കുന്ന സമീപനമാണ് ബിജെപി സർക്കാരിനുള്ളത്. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിടുന്നവരല്ല ബിജെപി പ്രവർത്തകർ. തനിക്ക് വാരാണസിയും കേരളവും ഒരുപോലെയാണ്. വിജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപിയുടെ ഊർജം കെടുന്നില്ലെന്നും മോദി പറഞ്ഞു.

വിജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപിയുടെ ഊർജം കെടുന്നില്ല. പരാജയത്തിന് ശേഷവും കേരളത്തിലെ പ്രവർത്തകർ ആത്മാർഥതയോടെ പ്രവർത്തിക്കുന്നു. വിജയമായാലും പരാജയമായാലും ഒന്നിച്ച് പ്രവർത്തിക്കണം. തിരഞ്ഞെടുപ്പല്ല, പുതിയ ഭാരതസൃഷ്ടിയാണ് പ്രധാനം. നിപ രോഗം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ടാകുമെന്നും മോദി പറഞ്ഞു.

ആയുഷ്മാന്‍ പദ്ധതിയുടെ സഹായം കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടാത്തതില്‍ തനിക്കു പ്രയാസമുണ്ടെന്ന് മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കു വേണ്ടി തുടങ്ങിയ പദ്ധതിയാണിത്. കേരളം ആ പദ്ധതിയില്‍ ചേരാത്തത് എന്നെ വിഷമിപ്പിക്കുന്നു. അതിന്റെ ഭാഗമാകണമെന്ന് ഞാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു - മോദി പറഞ്ഞു.

ജനാധിപത്യത്തിന്റെ ഉൽസവമായ തിരഞ്ഞെടുപ്പിൽ നിങ്ങൾ പങ്കാളികളായി. നിങ്ങൾക്ക് നന്ദി. ജനതയാണ് ദൈവം. തിരഞ്ഞെടുപ്പിൽ നിർണായക വിധിയെഴുതി. രാഷ്ട്രീയ വിശകലനക്കാർക്കും സർവേക്കാർക്കും മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ഈശ്വരൻമാരായ ഈ ജനതയ്ക്ക് മുമ്പിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയിലെ വൈകുണ്ഠം അഥവാ സ്വർഗം എന്ന ഈ മണ്ണിൽ എത്താനായത് മഹാഭാഗ്യമായി കരുതുന്നു. പുണ്യഭൂമിയിൽ എത്തിയതോടെ പുതിയ ഊർജവും ഉൽസാഹവും ലഭിച്ചു. ഗുരുവായൂർ, ഉഡുപ്പി, ദ്വാരക എന്നീ സ്ഥലങ്ങളോട് ഒരു പ്രത്യേക അടുപ്പമുണ്ട്. ഇവിടങ്ങളിൽ പോകുമ്പോൾ പ്രത്യേക അനുഭൂതി ലഭിക്കുന്നു. ക്ഷേത്രത്തിന്റെ ഭാരവാഹികളോട് നാട്ടുകാരോടും നന്ദി പറയുന്നു. ദർശനത്തിന് അവസരമൊരുക്കിയതിൽ നന്ദി. ഗുരുവായൂരിലേയും കേരളത്തിലെയും ജനങ്ങൾക്ക് നന്ദി – മോദി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com