ADVERTISEMENT

തിരുവനന്തപുരം∙ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിർദേശം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് ഉത്തരവ്.

സംഭവത്തിൽ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപി അംഗീകരിച്ചു. തുടരന്വേഷണത്തിനായി കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഘടനയുടെ വൈസ് പ്രസിഡന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല. മാത്രമല്ല, വരവു ചെലവു കണക്കുകള്‍ സംബന്ധിച്ച് വ്യക്ത വരുത്താൻ ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു . എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്ക് അന്വേഷണം കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com