ഓടുന്ന കാറിൽ നിന്നു യുവതിയെ തള്ളിയിട്ടു; ഭർത്താവ് അറസ്റ്റിൽ, മാതാപിതാക്കൾ ഒളിവിൽ

arun-coimbatore-crime
അറസ്റ്റിലായ അരുൺ ജൂഡ് അമൽരാജ്
SHARE

ചെന്നൈ∙ ഓടുന്ന കാറിൽ നിന്നു യുവതിയെ തള്ളി വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച് ഭർത്താവും മാതാപിതാക്കളും. തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം. 38 വയസ്സുകാരിയായ ആരതി അരുൺ ആണ് പരുക്കേറ്റു ചികിത്സയിലുള്ളത്. സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

ഭർത്താവ് അരുൺ ജൂഡ് അമൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മാതാപിതാക്കൾ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. 2008ൽ വിവാഹിതരായ ആരതിയും അരുണും തമ്മിലുള്ള ദാമ്പത്യബന്ധം തീർത്തും അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നെന്ന് അരുൺ പൊലീസിനോടു പറഞ്ഞു. രണ്ടു മക്കളെയും ഉപദ്രവിക്കാറുണ്ടെന്ന് ആരതിയും മൊഴി നൽകി. ഇതിനെത്തുടർന്ന് 2014ൽ വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചിരുന്നെന്നും ആരതി പറഞ്ഞു.

മേയിൽ അവധി ആഘോഷിക്കാൻ അരുണിനോടൊപ്പം ഊട്ടിയിലെത്തിയ ആരതിക്കും മക്കൾക്കും അവിടെയും നേരിടേണ്ടി വന്നത് സമാനമായ പീഡനങ്ങളായിരുന്നു. അന്ന് ഊട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മാപ്പപേക്ഷ എഴുതി നൽകി അരുൺ രക്ഷപ്പെടുകയായിരുന്നു. കോയമ്പത്തൂരിൽ തിരിച്ചെത്തിയപ്പോഴും ഉപദ്രവം തുടർന്നു.

ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിയും വേർപിരിയാന്‍ ആഗ്രഹിച്ച് നൽകിയ ഹർജിയും മുംബൈ കോടതിയിൽ നിലനിൽക്കെ അരുണിന്റെ അപേക്ഷയെത്തുടർന്ന് പുതിയ ജീവിതത്തിനു തയാറായതിനിടെയാണ് വീണ്ടും ഭർത്താവിന്റെയും മാതാപിതാക്കളുടെയും ക്രൂരകൃത്യം. വീഴ്ച്ചയിൽ കൈകാലുകൾക്കും തലയിലും സാരമായി പരുക്കേറ്റ ആരതി ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA