ADVERTISEMENT

തിരുവനന്തപുരം∙ പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അതിഥി സൽക്കാരത്തിനായി ചെലവിട്ടത് ഒരു കോടിയോളം  രൂപ. വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്സ് വകുപ്പ് നൽകിയ കണക്കുപ്രകാരം ആകെ 99,66,665 രൂപ അതിഥി സൽക്കാരത്തിനായി ചെലവഴിച്ചു. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും കൂടി ചെലവിട്ട തുകയാണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അതിഥികളെ സല്‍ക്കരിക്കാൻ മുൻപിൽ നിന്നത്. 26 ലക്ഷത്തിലധികം രൂപയാണ് മുഖ്യമന്ത്രി  ഈ ഇനത്തിൽ ചെലവഴിച്ചത്. വകുപ്പ് മന്ത്രിമാരിൽ അതിഥികളെ സൽക്കരിക്കാനായി കൂടുതൽ തുക ചെലവഴിച്ചത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ്.– 6,90,568 രൂപ. 

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചെലവഴിച്ച തുക:

∙ പിണറായി വിജയൻ           –  26,56,083 രൂപ

∙ എ.കെ. ബാലൻ                 – 5,05,661 രൂപ

∙ ഇ. ചന്ദ്രശേഖരൻ               – 5,71,681 രൂപ

∙ കെ.ടി. ജലീൽ                    – 2,38,096 രൂപ

∙ കടകംപള്ളി സുരേന്ദ്രൻ       – 4,82,000 രൂപ

∙ കെ.കെ കൃഷ്ണൻകുട്ടി      –   31,008 രൂപ

∙ ജെ. മേഴ്സിക്കുട്ടി അമ്മ       – 4,83,566 രൂപ

∙ എ.സി. മൊയതീൻ              – 2,04,341 രൂപ

∙ കെ. രാജു                         – 3,84,375 രൂപ

∙ രാമചന്ദ്രൻ കടന്നപ്പള്ളി       – 2,75,468 രൂപ

∙ ടി.പി. രാമകൃഷ്ണൻ          – 4,11,298 രൂപ

∙ സി. രവീന്ദ്രനാഥ്                – 1.01,511 രൂപ

∙ എ.കെ. ശശീന്ദ്രൻ               – 2,48699 രൂപ

∙ കെ.കെ. ഷൈലജ              – 5,82,266 രൂപ

∙ ജി. സുധാകരൻ                 –   37,767 രൂപ

∙ വി.എസ്. സുനിൽ കുമാർ     – 6,90,568 രൂപ

∙ പി. തിലോത്തമൻ               – 4,58,108 രൂപ

∙ ടി.എം. തോമസ് ഐസക്      – 5,88,959 രൂപ

∙ എം.എം. മണി                     – 2,88,452 രൂപ

∙ ഇ.പി. ജയരാജൻ                – 1,49,799 രൂപ

∙ മാത്യൂ ടി. തോമസ്               – 4,76, 664 രൂപ

∙ തോമസ് ചാണ്ടി                  – 1,00,295 രൂപ

മുഖ്യമന്ത്രിയും മന്ത്രിമാരും അതിഥി സൽക്കാരത്തിനായി ചിലവഴിച്ച പണത്തിന്റെ വിവരം( വിവരാവകാശ നിയമപ്രകാരം ലഭിച്ചത് )
മുഖ്യമന്ത്രിയും മന്ത്രിമാരും അതിഥി സൽക്കാരത്തിനായി ചിലവഴിച്ച പണത്തിന്റെ വിവരം( വിവരാവകാശ നിയമപ്രകാരം ലഭിച്ചത് )

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com