ADVERTISEMENT

ആഗ്ര ∙ ഉത്തർപ്രദേശ് ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ ദർവേശ് യാദവ് (38) വെടിയേറ്റു മരിച്ചു. ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സഹപ്രവർത്തകനായ മനിഷ് ശർമയാണ് വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണു ദർവേശ് യാദവ് ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.   

സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു മൂന്നുവട്ടം ദർവേശിനു നേരെ വെടിയുതിർത്തത്. തുടർന്ന് മനിഷ് ശർമ സ്വയം വെടിവച്ചു. ഇരുവരെയും പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ദർവശിനെ രക്ഷിക്കാനായില്ല. മനിഷിന്റെ നില ഗുരുതരമായി തുടരുന്നു.

English summary: UP Bar council chief shot dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com