ADVERTISEMENT

തിരുവനന്തപുരം ∙ ജിഎസ്ടി ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട്. 20 ഡീലർമാരുടെ 57 സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ സംസ്ഥാന ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് വകുപ്പാണ് പരിശോധന നടത്തിയത്. വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) ഉണ്ടായിരുന്ന സമയത്ത് വൻ നികുതി അടച്ചിരുന്നവരാണ് ജിഎസ്ടിയിൽ ക്രമക്കേട് നടത്തിയത്.

ഇന്റർനെറ്റ് ബില്ലുകളും മറ്റ് വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംസ്ഥാന ജിഎസ്ടി അഡീഷണൽ കമ്മീഷണർ ഷാനിമോളുടെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്. റെയ്ഡിനെത്തുടർന്ന് 300 കോടിയോളം രൂപ സർക്കാറിലേക്കെത്തുമെന്നാണ് കണക്കു കൂട്ടൽ.

English summary: GST raids across Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com