ADVERTISEMENT

ഇറ്റാർസി ∙ കേരളത്തിൽനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട 12625 നമ്പർ കേരള എക്സ്പ്രസ് നാഗ്പൂരിനും മധ്യപ്രദേശിലെ ഇറ്റാർസിക്കും ഇടയിൽ അപകടത്തിൽ പെട്ട മറ്റൊരു ട്രെയിനിന്റെ ബോഗിയിൽ ഇടിച്ചു. രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. കേരള എക്സ്പ്രസിന്റെ മുൻപിൽ കടന്നുപോയ രാജധാനി എക്‌സ്പ്രസിന്റെ ജനറേറ്റർ കാറിന് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി തീ പിടിച്ച ബോഗി മുറിച്ചു മാറ്റി യാത്ര തുടർന്നു.

എന്നാൽ പിന്നാലെയെത്തിയ കേരള എക്സ്പ്രസിന്റെ എൻജിനിൽ ജനറേറ്റർ കാറിടിക്കുകയായിരുന്നു. ജനറേറ്റർ കാറിന് തീപിടിച്ച നിലയിൽ കണ്ടതോടെ കേരളയുടെ ലോക്കോ പൈലറ്റ് ട്രെയിൻ പിന്നോട്ട് എടുത്തെങ്കിലും ജനറേറ്റർ കാർ പിന്നോട്ടുരുണ്ട് ഇടിക്കുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാർ ലഗേജ് അടക്കമുള്ളവയുമായി പുറത്തിറങ്ങി. റയിൽവേ ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് അഞ്ചോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

തുടര്‍ന്ന് കേരള എക്സ്പ്രസ് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. രാജധാനി എക്സ്പ്രസിന്റെ തീപിടിച്ച ബോഗി മാറ്റിയതിനു ശേഷം ആറു മണിക്കൂർ വൈകിയാണ് യാത്ര പുനരാരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com