ADVERTISEMENT

തിരുവനന്തപുരം∙ കോട്ടയം മെഡിക്കല്‍ കോളജില്‍, കാന്‍സര്‍ രോഗമില്ലാതെ കീമോ തെറാപ്പി നല്‍കിയ യുവതിയുടെ ചികിത്സയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ വ്യക്തമാക്കി. 

ചികിത്സയ്ക്ക് വിധേയമായ രജനി തന്നെ വന്നു കണ്ടിരുന്നതായും അവരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ അനാവശ്യ ധൃതിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഏതെങ്കിലും പരിശോധന ഫലം നോക്കി ചികിത്സ ലഭ്യമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയെ കീമോ ചെയ്യിപ്പിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നു മന്ത്രി ശൈലജ നിയമസഭയെ അറിയിച്ചു. സ്വകാര്യ ലാബുകളുടെ പരിശോധനാ ഫലങ്ങള്‍ നോക്കാതെ സര്‍ക്കാര്‍ പത്തോളജി ലാബിന്റെ ഫലം നോക്കി മാത്രമേ കീമോ ചെയ്യാവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

 

English summary: Kottayam medical college chemotherapy issue: women's treatment should take over by government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com