ADVERTISEMENT

വൈത്തിരി∙ സഹോദരന്റെ കൺമുൻപിൽ വാഹനമിടിച്ച് യുവതി മരിച്ചു. വൈത്തിരി തളിപ്പുഴ സ്വദേശി പ്രീത ( 43) ആണ് മരിച്ചത്. രാവിലെ പത്തരയോടെ കോഴിക്കോട്- മൈസൂരു ദേശീയ പാതയിലാണ് അപകടം.

വൈത്തിരിയിലെ റിസോർട്ട് ജീവനക്കാരിയായ പ്രീത സഹോദരന്റെ ജീപ്പിൽ നിന്നിറങ്ങി റിസോർട്ടിലേക്കു നടന്നു പോകവേ, എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

ഉടൻതന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയും വൈത്തിരിയിൽ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ലോട്ടറി വിൽപനക്കാരനായ സുനിൽ കുമാറാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ച് മരിച്ചത്. 

English Summary: One Killed In  Vythiri Road Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com