sections
MORE

മലയാലപ്പുഴ ശതകോടി അർച്ചന പൊലീസ് വെടിവയ്‌പ്; 18 പേർ കുറ്റക്കാർ: 17 പേരെ വിട്ടയച്ചു

Malayalapuzha Incident
മലയാലപ്പുഴയിൽ അക്രമാസക്തരായ ജനങ്ങളുടെ കല്ലേറിൽ നിന്നു രക്ഷതേടി ജീപ്പിനു പിന്നിൽ ഒളിക്കുന്നപൊലീസുകാർ. (മാർച്ച് 15, 2002ൽ മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രം)
SHARE

പത്തനംതിട്ട∙ മലയാലപ്പുഴ  ശതകോടി അർച്ചന  പൊലീസ് വെടിവയ്‌പ്  കേസിൽ  18 പേർ കുറ്റക്കാരെന്നു കണ്ട് അഡീഷനൽ ജില്ലാ കോടതി  ശിക്ഷിച്ചു. ഒരു വർഷം കഠിന തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഡിസിസി വൈസ് പ്രസിഡന്റ്  വെട്ടൂർ ജ്യോതി പ്രസാദ് ഉൾപ്പെടെ 17 പേരെ വിട്ടയച്ചു. മലയാലപ്പുഴ  ദേവീ ക്ഷേത്രത്തിൽ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 2002 മാർച്ച് 14 ഉച്ചയ്‌ക്കാണ്  കേസിന് ആസ്പദമായ സംഭവം ന‌ടന്നത്.

ശതകോടി അർച്ചനയുടെ  തയാറെടുപ്പുകൾ നടക്കവേ  പണം സ്വരൂപിക്കുന്നതിൽ സുതാര്യതയില്ലെന്ന  പരാതി ഉയർന്നു. പരിശോധിച്ച്  റിപ്പോർട്ട് തയാറാക്കാൻ എത്തിയ മുൻ ചീഫ് സെക്രട്ടറിയും അന്നത്തെ ദേവസ്വം കമ്മിഷണറുമായ സി.പി.നായർ ശതകോടി അർച്ചന നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന നിഗമനത്തിലെത്തി. ഇതിൽ പ്രകോപിതരായവർ  വിശ്വാസികൾ  അദ്ദേഹത്തെ  ദേവസ്വം സദ്യാലയത്തിൽ  പൂട്ടിയിട്ടു.

തുടർന്ന് ഡിവൈഎസ്പി രാമചന്ദ്രൻ നായരുടെ  നേതൃത്വത്തിൽ പൊലീസെത്തി സമവായത്തിനു ശ്രമിച്ചെങ്കിലും  ഫലമുണ്ടായില്ല. തുടർന്ന് കല്ലേറുണ്ടായി. സ്‌ഥിതി വഷളായപ്പോൾ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.. 25 റൗണ്ട് കണ്ണീർവാതകവും  പ്രയോഗിച്ചു. ജനം പിരിഞ്ഞു പോയില്ല. തുടർന്നു ലാത്തിച്ചാർജ് നടത്തി പ്രതിഷേധക്കാരെ ഓടിച്ച ശേഷം  സദ്യാലയത്തിന്റെ ഷട്ടർ പൊളിച്ചാണ്  അവരെ  മോചിപ്പിച്ചത്.  146  പേരായിരുന്നു പ്രതികൾ. തിരിച്ചറിയാൻ കഴിയാത്ത 67 പ്രതികളെ നേരത്തെ  വെറുതെ വിട്ടിരുന്നു.

ഇന്നലെ 35 പ്രതികളുടെ കേസിലാണ് വിധിപറഞ്ഞത്. രാവിലെ കേസ് വിളിച്ചപ്പോൾ 17  പേരെ മാറ്റി നിർത്തി.  പിന്നീട് ഇവരുടെ പേരിലുള്ള കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടത്തി വെറുതെ വിട്ടു.  18 പേർ കുറ്റക്കാരാണെന്നു പറഞ്ഞ കോടതി വിധി  ഒരുമണിക്കൂർ സമയത്തേക്ക് മാറ്റിവച്ചു,  12.30ന് വീണ്ടും ചേർന്നാണ്  വിധി പ്രഖ്യാപിച്ചത്.  അന്യായമായി സംഘം  ചേരൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ  തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. 

മലയാലപ്പുഴ പൊലീസ് വെടിവെയ്പ് കേസിൽ ശിക്ഷ ലഭിച്ചവർ: -
മലയാലപ്പുഴ ഏറം തലച്ചയിൽ വീട്ടിൽ ശ്രീകുമാർ (56), ഇടനാട്​ തു​മ്പോൺ തറയിൽ ഹരികുമാർ (55), താഴം സന്തോഷ്​ ഭവനിൽ സന്തോഷ്​കുമാർ (53), ഇടനാട്​ നല്ലേയിൽ വീട്ടിൽ സതീഷ്​ കുമാർ (49), ഇടനാട്​ വാഴുവേലിൽ പറമ്പിൽ സനൽകുമാർ (50), മുക്കുഴി വിലങ്ങുപാറയിൽ കോയിക്കൽ രാജേന്ദ്രൻ നായർ (72), മുക്കുഴി പുത്തൻവീട്ടിൽ സുജിത്ത്​ (41), കുമരംപേരൂർ തെക്കേക്കര കോടമന ശാന്തിനിലയം രാജൻ (54), ഇടനാട്​ വിനോദ്​ ഭവനിൽ ചരുവിള വീട്ടിൽ വിനോട്​ (52), താഴം വള്ളിയിൽ വീട്ടിൽ രാജൻ (52), നല്ലൂർ തുറന്നയിൽ വീട്ടിൽ രാജേഷ്​ (50), ഏറം തലച്ചയിൽ നമ്പിയാട്ട്​ വീട്ടിൽ ഹരികുമാർ (52), ഇടനാട്​ കാഞ്ഞിരക്കാട്ട്​ വീട്​ ഹരിച്​ഛന്ദ്രൻ നായർ (46), കാഞ്ഞിരപ്പാറ വെള്ളാറ പുളിമൂട്ടിൽ മനു (48), കാഞ്ഞിരപ്പാറ അംബേദ്​കർ കോളനി കുളക്കുറ്റിയിൽ ചെല്ലപ്പൻ (67), ഇടനാട്​ മംഗലത്ത്​ വീട്ടിൽ പ്രദീപ്​കുമാർ (51), ഇടനാട്​ പടിഞ്ഞാറേ കോമാട്ട്​ വാസുദേവൻപിള്ള, പുതുക്കുളം മരോട്ടിൽവീട്ടിൽ വിജയൻപിള്ള (63).

English Summary: Police fire in air to disperse devotees in 2002 case verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA