സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു: നാലു കുട്ടികൾക്കും രണ്ടു ജീവനക്കാർക്കും പരുക്ക്
Mail This Article
×
കൊല്ലം ∙ പത്തനാപുരം വിളക്കുടിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നാലു കുട്ടികൾക്കും രണ്ടു ബസ് ജീവനക്കാർക്കും പരുക്ക്. പുനലൂർ താലൂക്ക് സമാജം സ്കൂളിന്റെ ബസാണു നിയന്ത്രണം വിട്ട് ക്ഷേത്ര മതിലിൽ ഇടിച്ചത്. ഡ്രൈവർക്കും ക്ലീനർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടികളുടെ പരുക്കു സാരമുള്ളതല്ല. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.