ADVERTISEMENT

മലപ്പുറം∙ എടപ്പാളിൽ കഴി‍ഞ്ഞ ദിവസം മരിച്ച ആറു വയസ്സുകാരന്റെ മരണകാരണം ഡിഫ്തീരിയയെന്ന് സ്ഥിരീകരിച്ചു. കുട്ടിക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡി.എം.ഒ അറിയിച്ചു. കുട്ടിയുമായി അടുത്ത് ഇടപഴകിയവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. തവനൂരിലും സമീപത്തെ സ്കൂളുകളിലും അടിയന്തിരമായി വാക്സിനേഷൻ നൽകാൻ നീക്കം തുടങ്ങി. 

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്.  പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് നാലുദിവസം മുൻപാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com