ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ സന്ദർശിക്കുമെന്ന് ഷി അറിയിച്ചത്. കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് മോദി, ഷി ചിൻപിങ്ങിനെ ക്ഷണിച്ചത്.

ഷി ചിൻപിങ് ഇന്ത്യ സന്ദർശനത്തിന് എത്തുമെന്ന് ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ വുഹാനിൽ മോദിയും ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നു.   

English summary: Xi Jinping ready go visit India this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com