ADVERTISEMENT

കോട്ടയം∙ നേതൃസ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസില്‍ തർക്കം തുടരുന്നു. സംസ്ഥാന സമിതി വിളിക്കാതെ കേരള കോൺഗ്രസിലെ തർക്ക പരിഹാരത്തിനായി പുതിയ ഫോർമുലയുമായി ചെയർമാൻ പി.ജെ.ജോസഫ് രംഗത്തെത്തിയെങ്കിലും ഇത് ജോസ് കെ. മാണി തള്ളി.

സി.എഫ്.തോമസിനെ ചെയർമാനാക്കണം. ജോസ് കെ. മാണി ഡപ്യൂട്ടി ചെയർമാൻ. താൻ പാർലമെന്ററി പാർട്ടി നേതാവായി തുടരുമെന്ന ഫോർമുലയാണ് ജോസഫ് മുന്നോട്ടു വച്ചത്. കെ.എം.മാണി മരിച്ചതിനു പിന്നാലെ ഇതേ ഫോർമുല മുന്നോട്ടുവച്ചിരുന്നെങ്കിലും ജോസ് കെ. മാണി വിഭാഗം ഇത് അംഗീകരിച്ചിരുന്നില്ല.

അതേസമയം, കേരള കോൺഗ്രസ് തർക്കം െപാതുവേദിയിൽ അല്ല ചർച്ച ചെയ്യേണ്ടതെന്ന് ജോസ്. കെ മാണി പ്രതികരിച്ചു. പി.ജെ.ജോസഫിന്റെ ഫോർമുല സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. പരസ്യ വേദികളിൽ അല്ല സ്ഥാനമാനങ്ങൾ പ്രഖ്യാപിക്കേണ്ടത്. വ്യവസ്ഥാപിതമായ രീതിയിൽ വേണം സ്ഥാനമാനങ്ങൾ തീരുമാനിക്കേണ്ടത്. സംസ്ഥാന സമിതി വിളിച്ചു ചേർക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ജോസ് .കെ .മാണി പറഞ്ഞു. ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷ് അഗസ്റ്റിൻ എംഎൽഎയും പ്രതികരിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com