ADVERTISEMENT

കൊച്ചി∙ കാണാതായ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്.നവാസിനെ കണ്ടെത്താൻ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകി.

തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.സ്റ്റുവർട്ട്‌ കീലർ, പാലാരിവട്ടം പൊലീസ്  ഇൻസ്പെക്ടർ പി.എസ്.ശ്രീജേഷ് എന്നിവർ ഉൾപ്പെടെ 20 അംഗ സംഘത്തിനാണ് രൂപം നൽകിയത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഡോ.ഷേയ്ക്ക് ദർവേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്.സാക്കറെ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.    

English summary: New team to find absconding police inspector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com