ADVERTISEMENT

തൊടുപുഴ ∙ കമ്പം–കമ്പംമെട്ട് റോഡിൽ കേരള–തമിഴ്നാട് പൊലീസിന്റെ രാത്രികാല പട്രോളിങ് തുടങ്ങി. അർധരാത്രി മുതലാണു പരിശോധന ആരംഭിച്ചത്. കമ്പത്തുനിന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ വഴിയിൽ കൊള്ളയടിക്കുന്ന സംഘങ്ങൾ വ്യാപകമായതോടെയാണ് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നു കമ്പംമെട്ട് പൊലീസിന്റെ നേതൃത്വത്തിൽ 3 ഷിഫ്റ്റുകളായി ആയുധധാരികളായ പ്രത്യേക സംഘമാണു പട്രോളിങ് നടത്തുന്നത്. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന് തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ നൽകിയതായി ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ അറിയിച്ചു.

കമ്പം മുതൽ കമ്പംമെട്ട് റോഡ് വരെയുള്ള തമിഴ്നാടിന്റെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി തേനി എസ്പി അറിയിച്ചതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

 

English summary: Police ensure security on cumbam–cumbammettu route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com