ADVERTISEMENT

കൊച്ചി∙ തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ വിപണിയിൽ ഇടിവ് പ്രവണത നിലനിൽക്കുകയാണ്. സെൻസെക്സ് ഇന്നു രാവിലെ നേരിയ ഉയർച്ചയിൽ വ്യാപാരം ആരംഭിച്ചെങ്കിലും കനത്ത വിൽപന സമ്മർദം നേരിട്ടു.

39741ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഒരുവേള 39514.72 വരെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയാകട്ടെ ഇന്നലെ 11914.05 ക്ലോസ് ചെയ്ത് 11919.10നാണ് ഇന്ന് ഓപ്പൺ ചെയ്തത്. തുടർന്ന് 11839.35 വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റിക്ക് ഇന്ന് 11830ൽ ആദ്യ സപ്പോർട്ട് ലഭിച്ചേക്കും.

ഇതിനു താഴേയ്ക്ക് വിൽപന സമ്മർദം വന്നുകഴിഞ്ഞാൽ 11790ലാണ് അടുത്ത സപ്പോർട്ടുള്ളത്. അതേ സമയം മുകളിലേയ്ക്ക് നിഫ്റ്റിക്ക് 11875–11915 ലവലിൽ ശക്തമായ റെസിസ്റ്റൻസ് നേരിട്ടേക്കാമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

വിപണിയിൽ നിന്നുള്ള പ്രധാന സൂചനകൾ: 

∙ ഇന്ന് ആഗോള തലത്തിലും കാര്യമായ വാർത്തകളില്ല.അതേ സമയം ഇന്നലെ യുഎസ് വിപണിയിൽ ഡൗജോൺസ് സൂചികയിൽ 100 പോയിന്റിന്റെ നേട്ടമുണ്ട്. 

∙ രാജ്യാന്തര തലത്തിൽ, പ്രത്യേകിച്ച് ഇറാൻ യുഎസ് സംഘർഷങ്ങൾ കൂടി വരുന്ന സാഹചര്യമാണ്. ഇന്നലെ ഒരവസരത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ ഉയർന്ന അസ്ഥിരത ഉണ്ടായിരുന്നു. ഇറാൻ എണ്ണക്കപ്പലുകളെ ആക്രമിക്കുന്ന എന്ന വിവരം യുഎസ് പുറത്തു വിടുന്നുണ്ട്. എല്ലാ വിപണികളിലും പൊതുവെ ഒരു നെഗറ്റീവ് പ്രവണതയാണ് ആഗോളതലത്തിൽ കാണാൻ കഴിയുന്നത്. 

∙ ഇന്ന് ഇന്ത്യൻ വിപണിയിൽ എല്ലാ സെക്ടറുകളിലും തന്നെ ഇടിവ് പ്രവണതയാണുള്ളണ്. എഫ്എംസിജി, ഫാർമ സെക്ടറുകളിലെല്ലാം ഈ നെഗറ്റീവ് പ്രവണത കാണാം. 

∙ മധ്യ ഓഹരികളും വിൽപന സമ്മർദത്തിലാണ്. 

∙ ഓർബിന്തൊ ഫാർമയുടെ ഒരു പ്ലാന്റിനെതിരെ അമേരിക്കൻ ഡ്രഗ് റെഗുലേറ്ററി അതോരിറ്റിയുടെ നോട്ടീസുണ്ടെന്ന വാർത്ത ഈ ഒാഹരിയിലും ഫാർമ സെക്ടറിലും ഇടിവിനു കാരണമാകുന്നുണ്ട്.

∙ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഡബ്ലിയുപിഐ ഇൻഫ്ലേഷൻ ഡാറ്റ ഉടൻ പുറത്തു വരും. ഇത് മേയ് മാസത്തിലെ 3.07 ശതമാനത്തിൽ നിന്നും 2.43 ശതമാനത്തിലേയ്ക്ക് കുറയുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 

∙ കറന്റ് അക്കൗണ്ട് ഡഫിസിറ്റ് ഡേറ്റയും ഇന്ന് പുറത്തു വരുന്നുണ്ട്. 

∙ സമീപ ദിവസങ്ങളിലായി പ്രകടമാകുന്ന ഇടിവ് പ്രവണത വിപണിയിൽ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com