ADVERTISEMENT

പത്തനംതിട്ട∙ സപ്ലൈകോയിൽ അച്ചടക്കവിഭാഗത്തിലെ ഉന്നതൻ തന്നെ അച്ചടക്കം തെറ്റിക്കുകയും ടിഎ ഇനത്തിൽ പണം വെട്ടിക്കുകയും ചെയ്തതിന് സസ്പെൻഷനിലായി. സപ്ലൈകോയുടെ കൊച്ചി ആസ്ഥാന ഓഫിസിലെ അച്ചടക്ക വിഭാഗം അസി. മാനേജർ എം.എസ്. മുഹമ്മദ് നിസാറിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. 

കൊച്ചിയിൽ തിരുവനന്തപുരത്തു വീട്ടിലേക്ക് അദ്ദേഹം പോയതിന്റെ യാത്രാക്കൂലി മിക്കവാറും ഔദ്യോഗിക ആവശ്യത്തിനു പോയതെന്നു പറഞ്ഞ് എഴുതിയെടുത്തെന്നായിരുന്നു കണ്ടെത്തിയത്. ഔദ്യോഗിക ആവശ്യത്തിനു പോകേണ്ടതിന്റെ ആവശ്യമോ ആരുടെയെങ്കിലും നിർദേശമോ ഉണ്ടായിരുന്നില്ല. യാത്രാപ്പടി ഇനത്തിൽ 19,190 രൂപ എഴുതിവാങ്ങി. ഒന്നരവർഷ കാലയളവിലാണ് ഇൗ തുക ടിഎ ഇനത്തിൽ വാങ്ങിയത്.

ആലപ്പുഴയിൽ റേഷൻ വ്യാപാരിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കുട്ടനാട് താലൂക്ക് സപ്ലൈ ഓഫിസർ എം.വി. സത്യനെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com