ADVERTISEMENT

ചങ്ങനാശേരി∙ ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തില്‍ ഇടതുമുന്നണിയെയും എന്‍ഡിഎയെയും  വിമര്‍ശിച്ച് എന്‍എസ്എസ്. തിരഞ്ഞെടുപ്പ് ഫലം വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി. എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് വാരികയിലാണ് പരാമര്‍ശം.

ഇന്ന് പുറത്തിറങ്ങിയ സര്‍വീസ് വാരികയുടെ മുഖപ്രസംഗത്തിലാണ് തിരഞ്ഞെടുപ്പുഫലത്തില്‍ ഇടതുമുന്നണിയ്ക്കും, എന്‍ഡിഎയ്ക്കും നേരെയുള്ള എന്‍എസ്എസിന്റെ വിമര്‍ശം. വിശ്വാസം സംരക്ഷിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ എടുത്തത് തെറ്റായ നടപടിയാണെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. 

ഇത് പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ചവരുത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ഇതൊക്കെയാണ്. ആലപ്പുഴ സീറ്റില്‍ മറിച്ചൊരു ഫലമുണ്ടായത് മുന്നണിയിലെ പ്രാദേശിക ഭിന്നത മൂലമാണെന്നും ലേഖനത്തിലൂടെ എന്‍എസ്എസ് വിമര്‍ശനമുന്നയിക്കുന്നു. ശബരിമല വിഷയത്തില്‍ അനാദരവ് കാട്ടിയപ്പോള്‍ ജാതി മതഭേതമന്യേ വിശ്വാസികള്‍ ഒന്നിച്ചു. മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

English Summary: Sabarimala have worked in favour of Congress in Kerala says NSS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com