ADVERTISEMENT

ടെഹ്‌റാൻ∙ വൻശക്തികളുമായി 2015 ൽ ഉണ്ടാക്കിയ ആണവ കരാറില്‍നിന്ന് പൂര്‍ണമായി പിന്‍മാറുമെന്നു പ്രഖ്യാപിച്ച് ഇറാന്‍. ഈ മാസം 27 മുതല്‍ കരാർ പ്രകാരം അനുവാദമുള്ളതിൽ കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ ആണവോര്‍ജ പദ്ധതി വക്താവ് അറിയിച്ചു.

വൻശക്തികളും ഇറാനും ചേർന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവർത്തന പദ്ധതി കരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആണ്. ഈ മാസം 27 മുതല്‍ ഇത് മറികടക്കാനാണ് തീരുമാനം. ഇറാൻ ആണവായുധം നിർമിക്കാതിരിക്കുന്നതിനു പകരം അവർക്കുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2015 ലെ ആണവ കരാർ.

എന്നാൽ, കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിൻമാറുകയം പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിസന്ധിയിലായ ഇറാന്‍ കരാറില്‍നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നിവരാണ് അമേരിക്കയെ കൂടാതെ കരാറിലുള്ളത്.

ഇറാന്‍ ആണവപദ്ധതികള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമിച്ചാൽ സൗദിയും അതിനു നിർബന്ധിതമാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com