ADVERTISEMENT

ശ്രീനഗർ∙ പുൽവാമയിൽ സൈനിക വാഹനത്തിനു നേരേ ആക്രമണം. ഇതിനെത്തുടർന്നു സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 44 രാഷ്ട്രീയ റൈഫിൾസിന്റെ പട്രോളിങ് വാഹനത്തിനു നേരേയാണ് പുൽവാമയിലെ അരിഹാലിൽ ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം.

പുൽവാമയിലെ അവന്തിപുരയിൽ അൽഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്നു പാക്കിസ്ഥാനും യുഎസും ഇന്ത്യയ്ക്കു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് കൈമാറിയിരുന്നു. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിലെ പ്രധ‌ാനി സാക്കിർ മൂസയെ ഇന്ത്യ കൊലപ്പെടുത്തിയതിലുള്ള തിരിച്ചടിയായി ഭീ‌കരാക്രണത്തിനു സാധ്യതയെന്നായിരുന്നു പാക്ക് മുന്നറിയിപ്പ്.

പുൽവാമയിൽ സിആർപിഎഫ് അംഗങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ കഴിഞ്ഞ ഫെബ്രുവരി 14നു ഭീകരാക്രമണം ഉണ്ടായിരുന്നു. 40 സിആർപിഎഫുകാരായിരുന്നു അക്രമത്തിൽ അന്നു കൊല്ലപ്പെട്ടത്.ഇതിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com