ADVERTISEMENT

ന്യൂഡൽഹി ∙ 92 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയ്ക്കുള്ള തീരുമാനത്തിനെതിരെ ബിഎംഎസ് ദേശവ്യാപക പ്രചാരണം നടത്തും. സെപ്റ്റംബർ 1 മുതൽ 7 വരെ നടക്കുന്ന ബോധവൽക്കരണ പ്രചാരണത്തിനുശേഷം നവംബർ 15ന് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വൻ സമ്മേളനം ഡൽഹിയിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു. 

ഭാവി സമര പരിപാടികൾ ഈ സമ്മേളനത്തിൽ തീരുമാനിക്കും. പ്രചാരണത്തിനും സമരത്തിനും മുന്നോടിയായി ഓരോ വ്യവസായങ്ങളെയും അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. യോഗം ദേശീയ പ്രസിഡന്റ് സി.കെ.സജി നാരായണൻ ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കൾ പ്രസംഗിച്ചു.

English Summary: Bharatiya Mazdoor Sangh opposes Modi govt's disinvestment plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com