sections
MORE

എംഎൽഎയും 12 കൗൺസിലർമാരും തൃണമൂലിൽ നിന്നു ബിജെപിയിലെത്തി; മമതയ്ക്ക് തിരിച്ചടി

Biswajit Das
ബോൻഗാവ് എംഎൽഎ ബിശ്വജിത്ത് ദാസ്
SHARE

കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ബോൻഗാവ് എംഎൽഎ ബിശ്വജിത്ത് ദാസ്, 12 കൗൺസിലർമാർ, കോൺഗ്രസ് വക്താവ് പ്രസന്നജീത് ഘോഷ് എന്നിവർ തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു.

ബിജെപി ജനറൽ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുള്ള നേതാവുമായ കൈലാഷ് വിജയവർഗിയ, മുതിർന്ന നേതാവ് മുകുൾ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കഴിഞ്ഞദിവസം ഒരു തൃണമൂൽ എംഎൽഎയും 14 കൗൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു.

English Summary: Trinamool Congress lawmaker from Bongaon Biswajit Das joins BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA