ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് താരവും ബിജെപിയുടെ ഗുരുദാസ്പൂർ എംപിയുമായ സണ്ണി ഡിയോളിനെതിരെ നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രചാരണത്തിനായി അധികത്തുക ചെലവഴിച്ചതിനു കമ്മിഷൻ നോട്ടിസ് അയക്കുമെന്നാണു സൂചന. പ്രചാരണങ്ങൾക്കായി 70 ലക്ഷം രൂപ വരെ ചെലവഴിക്കാം. എന്നാൽ സണ്ണി ഡിയോൾ ചെലവഴിച്ച തുക 86 ലക്ഷത്തിനടുത്തു വരും. താരത്തിന്റെ അധികച്ചെലവ് സംബന്ധിച്ചു കമ്മിഷനു പരാതി ലഭിച്ചിട്ടുണ്ട്.

പരിധിയിൽ കൂടുതൽ പണം പ്രചരണത്തിനായി ചെലവഴിച്ചാൽ സ്ഥാനാർഥിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കമ്മിഷന് അധികാരമുണ്ട്. വിജയിച്ച സ്ഥാനാർഥിയുടെ പാർലമെന്റ് അംഗത്വം സസ്പെൻഡ് ചെയ്തു രണ്ടാം സ്ഥാനക്കാരന് അംഗത്വം നൽകാൻ വരെ കമ്മിഷനു കഴിയും. തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപാണു ഗുരുദാസ്പൂരിലെ സ്ഥാനാർഥിയായി സണ്ണി ഡിയോളിനെ ബിജെപി പ്രഖ്യാപിച്ചത്. പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കറെ 80,000 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണു സണ്ണി ലോക്സഭയിലെത്തിയത്.

English Summary: BJP MP Sunny Deol to get EC notice for overspending during campaign, may lose seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com