ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരുന്നതാണ് ഉചിതമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിൽ ബിൽ കൊണ്ടുവരണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യബിൽ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് കടകംപള്ളിയുടെ പ്രതികരണം. എല്ലാ സ്വകാര്യബില്ലുകള്‍ക്കും ഉണ്ടാകുന്ന അവസ്ഥ ഈ ബില്ലിനും ഉണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭൂരിപക്ഷമുള്ള അവര്‍ തന്നെയാണ് ബിൽ കൊണ്ടുവരേണ്ടതെന്നും കടകംപള്ളി പറഞ്ഞു.

English Summary: Kadakampally Surendran about private bill on Sabarimala Women Entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com