ADVERTISEMENT

ന്യൂഡൽഹി ∙ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിനു പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് കെ.സുധാകരൻ എംപി. ആത്മഹത്യ ചെയ്ത സാജൻ സിപിഎം അനുഭാവിയായിരുന്നു. പി.ജയരാജന്റെ അടുത്തയാളുമായിരുന്നു. കെട്ടിടത്തിന് കൈവശാവകാശ അനുമതി നിഷേധിച്ചപ്പോൾ സാജൻ ജയരാജനെ അറിയിച്ചിരുന്നു. ജയരാജൻ വിളിച്ചു പറഞ്ഞതു കൊണ്ടു മാത്രമാണ് ആന്തൂർ നഗരസഭ അധികൃതർ അനുമതി കൊടുക്കാതിരുന്നത്.

ആന്തൂർ നഗരസഭാധ്യക്ഷയ്ക്കെതിരെ കേസെടുക്കണം. ടൗൺ പ്ലാനിങ് ഓഫിസറും നഗരസഭ എൻജിനീയറും നടത്തിയ സംയുക്ത പരിശോധനയിൽ കെട്ടിടം ചട്ടം ലംഘിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടിയിലെ ഗ്രൂപ്പിസം കാരണം ഈ കെട്ടിടത്തിന് അനുമതി നൽകാതിരുന്ന നഗരസഭ ഇ.പി.ജയരാജന്റെ മകന്റെ റിസോർട്ടിനു വേണ്ടി കുന്നുകൾ ഇടിച്ചു നിരത്തുന്നത് കണ്ടില്ലെന്നു നടിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. വിസ്മയ വാട്ടർതീം പാർക്കും പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചത് അവർ കണ്ടിട്ടില്ല- സുധാകരൻ കുറ്റപ്പെടുത്തി.

English Summary: Sajan lived for the party, CPM fraction is behind his suicide says K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com