കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കോട്ടയം സ്വദേശി ഡ്രൈവർ പിടിയിൽ

 Kallada bus Kozhikode
കല്ലട ബസ്
SHARE

മലപ്പുറം ∙ യാത്രക്കാരിയോട് മോശമായി പെരുമാറിയ കല്ലട ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്തു. കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ  ജോസഫ് ആണ് അറസ്റ്റിലായത്. ബസിന്റെ രണ്ടാം ഡ്രൈവറാണ് പ്രതി. 

കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സ്ലീപ്പർ ബസിൽ രാത്രി ഒന്നരയോടെയാണ് സംഭവം. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ച് പൊലീസ് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിനു സമീപം കാക്കഞ്ചേരിയിൽ എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. 

പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ബസ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ നിർത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. പൊലീസിനെ കണ്ട ശേഷമേ യാത്ര തുടരാവൂ എന്ന് യാത്രക്കാരിയും ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാർ സമ്മതിച്ചു.

 സ്റ്റേഷനു സമീപം കാത്തുനിന്ന പൊലീസ് സംഘം ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാത്രക്കാരെ മറ്റൊരു കമ്പനിയുടെ സ്ലീപ്പർ ബസിൽ കയറ്റിവിട്ടു. തമിഴ്നാട് സ്വദേശിയാണ് യാത്രക്കാരി.

English Summary: Kallada bus driver arrested for misbehaving with TN woman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA