ADVERTISEMENT

ചെന്നൈ ∙ കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ജനരോഷം ശക്തമാകുന്നു. റേഷൻകാർഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സർക്കാർ പ്രഖ്യാപനവും പാലിക്കപ്പെടാതെ വന്നതോടെയാണ് പ്രതിഷേധത്തിന്റെ ആക്കം കൂടിയത്. ഒരുതുള്ളി വെള്ളം കിട്ടാൻ കയ്യിൽ കിട്ടിയ കന്നാസും പ്ളാസ്റ്റിക് കുപ്പികളും പാത്രങ്ങളുമായി ജനം കാത്തിരിപ്പാണ്. അപ്പോഴാണ് റേഷൻകാർഡ് പ്രകാരം ആളെണ്ണി വെള്ളം തരാമെന്ന സർക്കാർ പ്രഖ്യാപനം. അതു പാഴായതോടെ ജനരോഷം ഇരമ്പി. മണിക്കൂറുകളോളം കാത്തുകെട്ടി കിടന്നാലും കിട്ടുന്നത് 2 ബക്കറ്റ് വെളളം  മാത്രം. അത് ഒന്നിനും തികയില്ലെന്നും ജനം പരിഭവിക്കുന്നു. 

ഡിഎംകെ ആണ് ചെന്നൈയിലെ തെരുവുതോറും പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കാലവർഷം കനിയാത്തതുതന്നെയാണ്  ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനു  സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പു നൽകി. ഇന്നലെ ചെന്നൈയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ സർക്കാരിനു ശക്തമായ മുന്നറിയിപ്പു നൽകി. കാലി കുടങ്ങൾ കയ്യിലേന്തി സർക്കാരിനെതിരെ  മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. 

കാലവർഷം കനിയാത്തതുതന്നെയാണ്  ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിനും അറിയാം. പക്ഷെ ജനം വലയുമ്പോൾ മന്ത്രിമാർക്ക് യഥേഷ്ടം ടാങ്കറിൽ വെള്ളമെത്തുന്നു. ഇതാണ് അവരെ രോഷാകുലരാക്കുന്നത്.  മഴ കിട്ടാൻ മധുരയുൾപ്പടെ ചെന്നൈയുടെ പലഭാഗങ്ങളിലും പ്രാർത്ഥനായഞ്ജം തുടരുകയാണ്.‌ എല്ലാ വർഷവും മാർച്ച് മുതൽ ജൂൺ വരെ ജലക്ഷാമം പതിവാണ്. എന്നാൽ ഇത്തവണ സ്ഥിതി അൽപം കടുപ്പമാണ്. ഏറെക്കാലത്തിനു ശേഷമാണു നഗരത്തിൽ ജലക്ഷാമം ഇത്രകണ്ട് രൂക്ഷമാകുന്നതെന്നു നഗരവാസികൾ പറയുന്നു.

സമീപ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ചെന്നൈയിൽ  അനുഭവപ്പെടുന്നത്. കിട്ടുന്ന ജലം കരുതലോടെ ഉപയോഗിക്കാൻ ആവുന്ന വിദ്യകളെല്ലാം പയറ്റുകയാണു ചെന്നൈ നിവാസികൾ. 4 കൊല്ലം മുൻപ് പ്രളയത്തിൽ മുങ്ങിയ നഗരം ഇപ്പോൾ ഓരോ തുള്ളി ജലത്തിനും കണക്കുവയ്ക്കുന്നു. വെള്ളമില്ലാത്തതു കാരണം നിരവധി ഹോട്ടലുകളാണ് ചെന്നൈയിൽ പൂട്ടിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ താമസം മാറി. പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സ്കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുകയും ചെയ്തു.

English Summary: Millions of people are running out of usable water in Chennai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com