ADVERTISEMENT

മുംബൈ∙ ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു.

അതിനിടെ, പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മുംബൈ പൊലീസ് അറിയിച്ചു. ബിനോയിയെ തിരഞ്ഞു കേരളത്തിലേക്കു പോയ പൊലീസ് സംഘം തിരിച്ചെത്തിയെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നാണു പ്രതികരണം. നാളെ ഉച്ചകഴിഞ്ഞാണു ഹർജി പരിഗണിക്കുന്നത്.

English Summary: Rape Allegation - Mumbai Police issues lookout notice for Binoy Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com