ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ വെട്ടിച്ചു ലണ്ടനിലേക്കു കടന്ന നീരവ് മോദി, സഹോദരി പുര്‍വി മോദി എന്നിവരുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 283.16 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സ്വിസ് അധികൃതര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തില്‍നിന്നു ലഭിച്ച പണം എന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യം ഉന്നയിച്ചത്.

തട്ടിപ്പുകേസില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലയിലാണ്. നീരവിന്റെ ഭാര്യയെ ഉള്‍പ്പെടുത്തി ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ രണ്ട് പാര്‍പ്പിടസമുച്ചയങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പ്രതി ചേര്‍ത്തത്. ഒക്‌ടോബറില്‍ കണ്ടുകെട്ടിയ 637 കോടിയുടെ വിദേശ ആസ്തികളില്‍ ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെട്ടിരുന്നു. ലണ്ടനിലെ 56.97 കോടിയുടെ ഫ്ലാറ്റും കണ്ടുകെട്ടിയിരുന്നു. നീരവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം തള്ളി. മാര്‍ച്ചിലാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്തത്.

English Summary: PNB fraud: Swiss authorities freeze bank accounts of Nirav Modi and Sisiter Purvi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com