ADVERTISEMENT

കൊച്ചി∙ജൂലൈ ഒന്നിനു നിലവിൽ വരുന്ന പുതിയ റെയിൽവേ സമയക്രമത്തിൽ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാൽ മറ്റ് ട്രെയിനുകളുടെ ഓട്ടത്തിൽ കാര്യമായ മാറ്റമില്ല.തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വേണാട്, പരശുറാം, ശബരി, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സമയത്തിൽ 5 മിനിറ്റ് വ്യത്യാസമുണ്ട്.

ചില പാസഞ്ചർ ട്രെയിനുകളുടെ സമയത്തിൽ 5 മുതൽ 10 മിനിറ്റ് വരെ മാറ്റങ്ങളുണ്ട്. കേരളത്തിൽ ട്രെയിനുകൾ കൃത്യസമയം പാലിക്കാനായി മുൻപു നൽകിയ അരമണിക്കൂർ അധിക സമയം പിൻവലിക്കാൻ റെയിൽവേ തയാറായിട്ടില്ല. ട്രാക്ക് അറ്റകുറ്റപ്പണി കഴിഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞാണു ഇത് പിൻവലിക്കാത്തത്. അമൃത എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു രാത്രി 8.30ന് പുറപ്പെട്ട് കോട്ടയത്തു 11.27നും എറണാകുളത്തു പുലർച്ചെ 1.10നും പാലക്കാട് 5.20നും എത്തിച്ചേരും. പാലക്കാട് നിന്നു 5.45ന് പുറപ്പെടുന്ന ട്രെയിൻ 11.50ന് മധുരയിലെത്തും. മടക്കയാത്രയിൽ മധുരയിൽ നിന്നു 3.20ന് പുറപ്പെട്ട് 8.15ന് പാലക്കാട് എത്തും. 8.40ന് പാലക്കാട് വിടുന്ന ട്രെയിൻ 11.45ന് എറണാകുളത്തും രാവിലെ 5.50ന് തിരുവനന്തപുരത്തും എത്തും.

തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ് 30 മിനിറ്റും മടക്കയാത്രയിൽ 20 മിനിറ്റും വേഗം കൂട്ടിയിട്ടുണ്ട്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് 10 മിനിറ്റ് നേരത്തെ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. നാഗർകോവിൽ-മംഗളൂരു പരശുറാം എക്സ്പ്രസ് രാവിലെ 6.15നും തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് രാവിലെ 7നും തിരുവനന്തപുരത്തു നിന്നു പുറപ്പെടും. മൺസൂൺ സമയക്രമം കഴിയുമ്പോൾ പൂണെ എറണാകുളം പൂർണ എക്സ്പ്രസ് രാവിലെ 3.50ന് എറണാകുളത്ത് എത്തും. ഇപ്പോൾ രാവിലെ 8നാണ് ട്രെയിൻ എറണാകുളത്ത് എത്തുന്നത്. ബറൂണി–എറണാകുളം എക്സ്പ്രസ് 10 മിനിറ്റ് നേരത്തെ എത്തും. തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റിയുടെ നമ്പർ മാറും. പുതിയ നമ്പർ–16841/42.

പുതിയ സമയങ്ങൾ
പുറപ്പെടുന്നവ
56374 തൃശൂർ–ഗുരുവായൂർ പാസഞ്ചർ–11.10
56387 എറണാകുളം കായംകുളം പാസഞ്ചർ–12.20
13352 ആലപ്പുഴ ധൻബാദ് എക്സ്പ്രസ്–6.00
22646 തിരുവനന്തപുരം ഇൻ‍ഡോർ എക്സ്പ്രസ് 6.05
12512 തിരുവനന്തപുരം ഗോരഖ്പുർ–6.05
22208 തിരുവനന്തപുരം ചെന്നൈ വീക്ക്‌ലി–രാത്രി 7.15
12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി– 5.55
16302 തിരുവനന്തപുരം ഷൊർണൂർ വേണാട്–5.05
16301 ഷൊർണൂർ–തിരുവനന്തപുരം വേണാട്– 2.30

എത്തിച്ചേരുന്നവ
56364 എറണാകുളം ഷൊർണൂർ പാസഞ്ചർ– രാത്രി 9.50
56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ– 11.45
66308 കൊല്ലം എറണാകുളം പാസഞ്ചർ– 5.40
16187 കാരൈക്കൽ–എറണാകുളം എക്സ്പ്രസ് –7.00
22815 ബിലാസ്പുർ–എറണാകുളം–21.55
16304 തിരുവനന്തപുരം–എറണാകുളം വഞ്ചിനാട്– രാത്രി 11.20
22837 ഹാതിയ–എറണാകുളം–10.50
56385 എറണാകുളം–കോട്ടയം –9.10
22113 ലോകമാന്യതിലക്–കൊച്ചുവേളി– രാത്രി 8.50
16350 നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി–5.55
56316 നാഗർകോവിൽ തിരുവനന്തപുരം പാസഞ്ചർ രാത്രി 8.20
16630 മംഗളൂരു തിരുവനന്തപുരം 9.35
22627 തിരുച്ചിറപ്പളളി തിരുവനന്തപുരം 3.30

English summary: New railway timings from July, Venad, Parasuram, Sabari Express timings will change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com