ADVERTISEMENT

പാലക്കാട് ∙ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർപിഎഫും റെയിൽവേ പൊലീസും പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ആർപിഎഫ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.

ശ്രീലങ്കയിലെ പള്ളി ആക്രമണത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർന്ന് പരിശോധനകളും ശക്തമാക്കി. എന്നാൽ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോർ‌ട്ട്. ആളുകൾ കൂടുതലയായി എത്തുന്ന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ‌ എന്നിവിടങ്ങളിൽ സുരക്ഷ കൂട്ടി.

പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഇൻസ്പെക്ടർ ടി. മുരളീധരന്റെയും ബോംബ് സ്ക്വാഡ് എഎസ്ഐ കെ. സുജിത്തും നേതൃത്വത്തിൽ പരിശോധന നടന്നു. പാലക്കാടിലെയും ഷൊർണൂരിലെയും ഗോഡ് സ്ക്വാഡും സ്ഥലത്തെത്തി. ട്രെയിനുകളിലെത്തുന്ന പാർസലുകളിലും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിച്ചു.

English summary: Search in railway stations after intelligence reports of islamic state attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com