ADVERTISEMENT

വാന്‍കൂവര്‍∙ സിഡ്‌നിയിലേക്കു പറന്ന എയര്‍ കാനഡ വിമാനം അതിശക്തമായ കുലുങ്ങിയതിനെ തുടര്‍ന്ന് 37 യാത്രികര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച വാന്‍കൂവറില്‍നിന്നു പറന്നുയര്‍ന്ന വിമാനം കുലുക്കത്തെ തുടര്‍ന്ന് ഹൊനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സീറ്റ് ബെല്‍റ്റ് ഇടാതിരുന്നവര്‍ക്കാണു പരുക്കേറ്റത്. 9 പേരുടെ പരുക്ക് ഗുരുതരമാണ്.

''വിമാനം അതിശക്തമായി കുലുങ്ങി. ആളുകള്‍ പറക്കുകയായിരുന്നു. മുകളില്‍ വച്ചിരുന്ന എല്ലാ സാധനങ്ങളും തഴേക്കു വീണു. നിരവധി പേര്‍ക്കു മേല്‍ത്തട്ടില്‍ ഇടിച്ചു പരുക്കേറ്റു. എല്ലാവരും കരയുകയായിരുന്നു''. യാത്രികനായ മിഷേല്‍ ബെയ്‌ലി പറഞ്ഞു. 269 യാത്രക്കാരും 15 ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനത്തില്‍ അതിശക്തമായ കുലുക്കം അനുഭവപ്പെട്ടത്. ഹൊനോലുലുവില്‍ ഡോക്ടര്‍മാരെത്തി യാത്രികരെ പരിശോധിച്ചതായി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com