ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതിയിൽ കുറവ് വന്നതിനാൽ ഇന്നുരാത്രി 7.30 മുതൽ 10.30 വരെ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്നു കെഎസ്ഇബി അറിയിച്ചു. 250–300 മെഗാവാട്ടിന്റെ കുറവാണ് ഉള്ളത്.

സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നു കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞിരുന്നു. മഴയില്ലാത്തതിനാൽ ജലവൈദ്യുത പദ്ധതികളിൽ വെള്ളമില്ല. പുറത്തുനിന്നു വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. വൈദ്യുതി കിട്ടാനുണ്ടെങ്കിലും കൊണ്ടുവരാൻ ലൈനുകൾ ഇല്ലാത്തതാണ് പ്രശ്‌നമെന്നും അന്നു മന്ത്രി പറഞ്ഞു.

വൈദ്യുതിനില അവലോകനം ചെയ്യാൻ 15ന് ഉന്നതതല യോഗം ചേരുന്നുണ്ട്. അപ്പോഴേക്കും മഴ മെച്ചപ്പെടുമെന്നാണു ബോർഡിന്റെ പ്രതീക്ഷ. ഇടയ്ക്കിടെ മഴ ലഭിച്ചാൽ 31 വരെ ഇപ്പോഴത്തെ രീതിയിൽ പോകാം. അതിനു ശേഷവും മഴ ശക്തമായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. ഇതു മുന്നിൽകണ്ടാണു വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നു മന്ത്രി മുൻകൂട്ടി പ്രഖ്യാപിച്ചത്.‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com