ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തെ എതിര്‍ത്ത വിദ്യാര്‍ഥികളെ ഗേറ്റു മുതല്‍ കോളജിന്റെ സ്റ്റേജുവരെ ഓടിച്ചിട്ട് തല്ലിയതായി വിദ്യാര്‍ഥികളുടെ പരാതി.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡന്റ് ശിവരഞ്ചിത്ത് എന്നിവരാണ് കോളജ് ഗേറ്റ് പൂട്ടിയശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തുകയും അഖിലിനെ കുത്തുകയും ചെയ്തതെന്നു വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന 11 വിദ്യാര്‍ഥികളുടെ പേരും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

പ്രതിഷേധനത്തിനിറങ്ങിയ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നു നേതാക്കള്‍ ഭീഷണിപ്പെടുത്തി. കോളജിനു പുറത്തുള്ള ഹൈദര്‍, നന്ദകിഷോര്‍ തുടങ്ങിയ വിദ്യാര്‍ഥികളും അക്രമത്തില്‍ പങ്കെടുത്തു.

രാവിലെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥിയായ ഉമറിനെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങളായ ആരോമല്‍, അദ്വൈത്, ഇബ്രാഹിം, രഞ്ചിത്ത്, അമല്‍, അദില്‍, അക്ഷയ് തുടങ്ങിയവര്‍ ക്രൂരമായി മര്‍ദിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നു പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്ത വിദ്യാര്‍ഥികളെയും മര്‍ദിച്ചു. ഇതിനിടയിലാണ് അഖിലിനു കുത്തേറ്റത്. ജീവനു സംരക്ഷണം നല്‍കണമെന്നും പ്രിന്‍സിപ്പലിനു നല്‍കിയ കത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. 300 വിദ്യാര്‍ഥികളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com