ADVERTISEMENT

മുംബൈ∙ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള രക്തസാംപിൾ ബിനോയ് കോടിയേരി അന്വേഷണ സംഘത്തിനു നൽകിയില്ല. ഓഷിവാര പൊലീസ് സ്റ്റേഷനില്‍ അര മണിക്കൂറോളം ഉണ്ടായിരുന്ന ബിനോയ് രക്ത സാംപിള്‍ നൽകാൻ തയാറായില്ല. പകരം ആരോഗ്യ നില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് ബിനോയ് ഇന്നു സമർപ്പിച്ചത്.

ഇതു പരിശോധിച്ചശേഷം അടുത്ത തിങ്കളാഴ്ച നിർബന്ധമായും രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച പൊലീസിനു മുൻപിൽ ഹാജരായപ്പോഴാണ് ബിനോയ് ഡിഎൻഎ പരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചത്. ചോദ്യം ചെയ്യലിനിടെയാണ് ഡിഎൻഎ പരിശോധനയ്ക്കുള്ള സമ്മതമറിയിച്ചത്.

മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതുണ്ട്. അതേസമയം യുവതി ഉന്നയിച്ച ആരോപണങ്ങൾ ബിനോയ് ഇതുവരെ അംഗീകരിച്ചിട്ടില്ല. യുവതിയെ പരിചയമുണ്ടെന്നു സമ്മതിച്ചതായും നേരത്തേ സൂചനകളുണ്ടായിരുന്നു.  ഒരു മാസത്തേക്ക് തിങ്കളാഴ്ചകളിൽ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ രക്തസാംപിൾ കൈമാറണമെന്നുമുള്ള വ്യവസ്ഥയിലാണ് ബിനോയ്ക്കു മുൻകൂർ ജാമ്യം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com