ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികൾ പിടിയിൽ‍. ഒളിവിലായിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എൻ.നസീം എന്നിവരാണ് പൊലീസ് പിടിയിലായത്. കേശവദാസപുരത്തുവച്ചാണ് കന്റോൺമെന്റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമായിരുന്നു. കേസിൽ നാലുപേർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരാണ് പൊലീസ് പിടിയിലായത്. യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റു രേഖപ്പെടുത്തിരുന്നു.

ശനിയാഴ്ച രാത്രി നേമത്തെ വീട്ടിൽ നിന്നാണ് ഇജാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഇനി മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com