ADVERTISEMENT

തിരുവല്ല∙ ഭാര്യയുടെ കൺമുന്നിൽ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. രാവിലെ 8.30 ന് വള്ളംകളം പാലത്തിലാണ് സംഭവം. നെല്ലാട് ഇളവം മഠത്തിൽ സുനിൽ കുമാറാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. പാലത്തിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. പാലം കഴിഞ്ഞ് നിർത്താമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോൾ ഇയാൾ വണ്ടിയിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിശമന സേനയാണ് മൃതദേഹം മുങ്ങിയെടുത്തത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com