ADVERTISEMENT

പത്തനംതിട്ട∙ ആത്മീയത നഷ്ടപ്പെട്ട നാറാണത്തുഭ്രാന്തനെപ്പോലെയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പൊലീസിനെ വിമർശിച്ചത് യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രി മലർന്നു കിടന്നു തുപ്പുകയാണ്. പിഎസ്​സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. പിഎസ്​സിയിലും സിപിഎം ഫ്രാക്ഷൻ ആണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമല വിഷയത്തിൽ പൊലീസ് സർക്കാരിനെ ഒറ്റിക്കൊടുത്തെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും തമിഴ്നാട്ടിലെ മനിതി സംഘം വന്നപ്പോൾ നാറാണത്തു ഭ്രാന്തനെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്നുമാണ് മുഖ്യമന്ത്രി  പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com