ADVERTISEMENT

ന്യൂഡൽഹി∙ ജരാനര ബാധിച്ചാൽ നിങ്ങളെങ്ങനെയായിരിക്കുമെന്ന് കണ്ടറിയുന്ന ഒരു ആപ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫോട്ടോ എഡിറ്റിങ് ആപ്പായ ഫെയ്സ് ആപ്പിന് ഇന്ത്യയിലും വൻ പ്രചാരമാണ് ലഭിക്കുന്നത്. റഷ്യന്‍ ഡെവലപ്പര്‍മാര്‍ നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുന്നത്.എന്നാൽ ഫെയ്സ്‌ആപ്പിനെ കുറിച്ചുള്ള പരാതികളും ആശങ്കകളും ഇതിനൊപ്പം തന്നെ സജീവമായി. 

ഗൂഗിൾ പ്ലെയിലും ആപ്പിൾ ആപ്പ് സ്റ്റോറിലും നിലവിൽ ആപ്പ് ലഭ്യമാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഉപയോക്താക്കളെ ആപ്പ് ബ്ലോക്ക് ചെയ്യുന്നതായി ആക്ഷേപം ഉയർന്നു. മൊബൈൽ ഉപയോക്താക്കൾക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരും ഇത് സംബന്ധിച്ച പരാതിയുമായി രംഗത്തെത്തി. 2017 ജനുവരിയിൽ ഈ ആപ്ലിക്കേഷൻ പുറത്തിറങ്ങിയിരുന്നുവെങ്കിലും വേണ്ടത്ര പ്രചാരണം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ വീണ്ടും വൈറലായിരിക്കുകയാണ്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫെയ്‌സ് ആപ്പ് ലഭ്യമാണ്.

ഫെയ്സ്ആപ്പ് സ്വകാര്യതയിലേക്കു കടന്നു കയറുന്നതായാണ് പ്രധാന ആരോപണം. ഈ ആപ്ലിക്കേഷന്‍ ഉപയോക്താവിന്റെ സ്വകാര്യത ആശങ്കയിലാക്കുന്നുവെന്ന് ടെക് വിദഗ്ധനും, ഡെവലപ്പറുമായ ജോഷുവ നോസി അഭിപ്രായപ്പെട്ടിരുന്നു. ഫെയ്സ്ആപ്പില്‍ ഒരു ഫോട്ടോ സെലക്ട് ചെയ്യുമ്പോള്‍ അതു തന്നെയാണോ സെലക്ട് ചെയ്യേണ്ടത് എന്ന് കണ്‍ഫേം ആക്കാനുള്ള ഒരു മെസേജും കാണിക്കാതെ അപ്പോള്‍ തന്നെ സെര്‍വറിലേക്കു അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതിനാല്‍ സ്വകാര്യത ഉദ്ദേശിക്കുന്നവര്‍ കുറച്ചു ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary: FaceApp, the Viral Photo Editing App, Seems to Be Blocking Users From India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com