ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര വിപണിയില്‍ 600 കോടി രൂപ വിലവരുന്ന ഹെറോയിനുമായി രണ്ടു അഫ്ഗാന്‍ പൗരന്മാരുള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍. നൂറ്റിയന്‍പതു കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

ഹോളിവുഡ്, ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലായിരുന്നു അഫ്ഗാന്‍ സംഘത്തിന്റെ ഹെറോയിന്‍ കടത്ത്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ജീരകം നിറച്ച ചണചാക്കുകള്‍ ഹെറോയിന്‍ കലര്‍ത്തിയതാണ്. ഇന്ത്യയില്‍ എത്തിച്ച ശേഷം ചണ ചാക്കുകളില്‍ നിന്ന് ഹെറോയിന്‍ വേര്‍ത്തിരിക്കും.

ഒരു ചാക്കില്‍ നിന്ന് ഏകദേശം ഒരു കിലോ ഹെറോയിന്‍ വേര്‍ത്തിരിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ കൊണ്ടുവന്ന ജീരകം നിറച്ച ചണച്ചാക്കുകള്‍ ആ‍ഢംബര കാറുകളില്‍ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. 

സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി സ്പെഷല്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. സംഘത്തെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അഫ്ഗാന്‍ പൗരന്മാരുടെ പങ്ക് വെളിച്ചത്തുവന്നത്. തുടര്‍ന്ന് തെക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് പൊലീസ് സൂചിപിച്ചു.

English summary: Afganistan citizens arrested with 600 crore worth heroin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com